തിരുവനന്തപുരം.സംസ്ഥാന സ്കൂൾ കായിക മേളയിലെ 800 മീറ്റർ മത്സരത്തിൽ എയ്ഞ്ചൽ റോസ് ഓടിക്കയറിയത് മനക്കരുത്തുകൊണ്ട്.
ഫൈനൽ മത്സരത്തിനിടെ കാലിൽ നിന്ന് സ്പെയിക്സ് അഴിഞ്ഞു വീണെങ്കിലും മത്സരം പൂർത്തിയാക്കിയാണ് എയ്ഞ്ചൽ ട്രാക്ക് വിട്ടത്..ഒരു കാലിലെ സ്പെയിക്സുമായി ഓടി എയ്ഞ്ചൽ വെങ്കല മെഡലും നേടി.ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിലെ ട്രാക്കിൽ ആലപ്പുഴയ്ക്കായി എയ്ഞ്ചൽ ഓടിയത് മനക്കരുതിന്റെ ബലത്തിലാണ്…
ഒരു കാലിലെ അഴിഞ്ഞുപോയ സ്പെയിക്സിന് എയ്ഞ്ചലിന്റെ നിശ്ചയദാർഢ്യത്തെ തോൽപ്പിക്കാനായില്ല…
ട്രാക്കിൽ മത്സരം ആരംഭിച്ചപ്പോൾ മികച്ച തുടക്കം ലഭിച്ചു എയ്ഞ്ചലിന്..ആദ്യ ലാപ്പിന്റെ പകുതിയിൽ മുന്നിലെത്താനും കഴിഞ്ഞു…എന്നാൽ രണ്ടാം ലാപ്പിന്റെ തുടക്കത്തിൽ എയ്ഞ്ചലിന്റെ സ്പെയിക്സ് അഴിഞ്ഞുവീണു..
സ്പെയിക്സ് അഴിഞ്ഞുപ്പോയെങ്കിലും മത്സരത്തിൽ നിന്ന് പിന്മാറിയില്ല എയ്ഞ്ചൽ…ഒരു കാലിലെ സ്പെയിക്സുമായി മുന്നോട്ട് കുതിച്ചു.ഒരു കാലിലെ സ്പെയിക്സുമായി മത്സരം പൂർത്തിയാക്കി.പക്ഷെ ആഗ്രഹിച്ച മെഡൽ നഷ്ടമായതിന്റെ സങ്കടം അടക്കാനായില്ല എയ്ഞ്ചലിന്.മത്സരഫലത്തിൽ വെങ്കല മെഡലെങ്കിലും മനശക്തിയില്‍ സ്വർണം നേടിയാണ് എയ്ഞ്ചൽ ട്രാക്ക് വിട്ടത്






































