കോഴിക്കോട്. താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷത്തിൽ കൂടുതൽ പേരെ പൂട്ടാൻ ഒരുങ്ങി പോലീസ്. വീടുകളും വാഹനങ്ങളും കേന്ദ്രീകരിച്ച് വ്യാപക പരിശോധനയാണ് ടൗണിലും പരിസരത്തും നടക്കുന്നത്. പരിശോധനയിൽ പോലീസിനെതിരെ രൂക്ഷമായ വിമർശനമാണ് നാട്ടുകാർ ഉയർത്തുന്നത്. ജോലിക്ക് പോകാനും കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യമാണ്ജോലിക്ക് പോകാനും കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യമാണെന്നാണ് നാട്ടുകാർ പറയുന്നത്. സംഘർഷത്തിൽ സമര സമിതിക്ക് പിന്തുണയുമായി കൂടുതൽ പേർ രംഗത്തെത്തുന്നുണ്ട്. പിന്നിൽ എസ്ഡിപിഐ എന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സിപിഐഎം. ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനമെടുക്കാം എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്




































