സ്കൂൾ കായിക മേളയിൽ വമ്പൻ പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി,കുട്ടികള്‍ ആഹ്ളാദ തിമിര്‍പ്പില്‍

Advertisement

തിരുവനന്തപുരം.സംസ്ഥാന സ്കൂൾ കായിക മേളയിൽ വമ്പൻ പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.കായിക മേളയിൽ പങ്കെടുത്ത് സ്വർണം നേടുന്ന കുട്ടികളിൽ വീടിലാത്ത 50 പേർക്ക് വീട് നിർമിച്ചു നൽകും..മേളയിൽ റെക്കോർഡോടെ സ്വർണം നേടിയ ദേവപ്രിയയുടെയും ദേവനന്ദയുടെയും വീട് എന്ന ആവശ്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു….

കഠിനമായ വേദനയും ജീവിതപ്രയാസങ്ങളും സഹിച്ചാണ് അവർ ഓടിയത്..ഇല്ലായ്മയോട് പടവേട്ടി റെക്കോർഡിലേക്കും സ്വർണത്തിലേക്കും ഓടിക്കയറി ദേവപ്രിയയും ദേവനന്ദയും.
മത്സരശേഷം കയറികിടക്കാൻ, മെഡലുകൾ സൂക്ഷിക്കാൻ ഒരു വീട് എന്ന സ്വപ്നത്തെ കുറിച്ചാണ് ഇരുവരും പറഞ്ഞത്.

ഇടുക്കി സ്വദേശി ദേവപ്രിയക്ക് സിപിഐഎം ഇടുക്കി ജില്ല കമ്മിറ്റി വീട് നൽകാൻ തീരുമാനിച്ചു…കോഴിക്കോട് സ്വദേശി ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകുമെന്ന് അത്ലറ്റിക്സ് ട്രാക്കിൽ നേരിട്ടത്തി മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു..

ഇരുവരുടെയും ദയനീയവസ്ഥ നേരിൽ അറിഞ്ഞ വിദ്യാഭ്യാസ മന്ത്രി ഇന്ന് നടത്തിയത് വമ്പൻ പ്രഖ്യാപനമാണ്.
സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ മെഡൽ നേടുന്ന വീടില്ലാത്ത 50 കുട്ടികൾക്ക് വിദ്യാഭ്യാസ വകുപ്പ് വീടുവെച്ച് നൽകും…

വിവിധ സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക..

Advertisement