തിരുവനന്തപുരം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടും. ഒരു വർഷം കൂടി കാലാവധി നീട്ടാനാണ് തീരുമാനം. നവംബർ 10 ന് കാലാവധി അവസാനിക്കാൻ ഇരിക്കെ ആണ് നിർണായ തീരുമാനം. സിപിഐ മെമ്പർ അഡ്വക്കേറ്റ് അജികുമാറിന്റെ കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കും
സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡിനും സർക്കാരിനും എതിരെ പ്രതിഷേധം തുടരുമ്പോഴാണ് നിർണായക തീരുമാനം. നവംബർ പത്തിന് കാലാവധി അവസാനിക്കാൻ ഇരിക്കെ പി എസ് പ്രശാന്തിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടും. മറ്റൊരു അംഗമായ അഡ്വ. അജികുമാറിന്റെ കാര്യത്തിൽ സിപിഐ തീരുമാനമെടുക്കും. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലവിലെ ബോർഡിനെ ബാധിച്ചിട്ടില്ല എന്നാണ് സർക്കാറിന്റെയും സിപിഐഎമ്മിന്റെയും വിലയിരുത്തൽ. പ്രതിപക്ഷ എതിർപ്പ് കണക്കിലെടുത്ത് പ്രശാന്തിനെ മാറ്റിയാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അത് പ്രതിപക്ഷ പാർട്ടികൾക്ക് ഗുണം ചെയ്യും.
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഒരു മാസം മാത്രം ശേഷിക്കെ പുതുമുഖം വേണ്ടെന്നും പാർട്ടി കണക്കുകൂട്ടുന്നു. നിലവിലെ ബോർഡ് പ്രസിഡന്റിന്റെ കാലാവധി നീട്ടി കൊണ്ടുള്ള ഓർഡിനൻസ് ഉടൻ ഇറക്കാൻ ആണ് നീക്കം





































