കേരള സ്കൂൾ കായികമേള അത്ലറ്റിക്സിൽ പാലക്കാടും മലപ്പുറവും ഇഞ്ചോടിഞ്ച് പോരാട്ടം . സ്കൂളുകളിൽ ഒന്നാമതായി ഐഡിയൽ കടകശ്ശേരി. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരത്തിന്റെ ശ്രീഹരിക്ക് മീറ്റ് റെക്കോർഡോടെ സ്വർണം . ഓവറോൾ ചാമ്പ്യൻഷിപ്പിൽ 1500 പോയിന്റും കടന്ന് തിരുവനന്തപുരം
തിരുവനന്തപുരം. കേരള സ്കൂൾ കായികമേളയിൽ 400 മീറ്റർ ഹർഡിൽസിൽ നാലിൽ മൂന്നു സ്വർണവും തിരുവനന്തപുരം GV രാജ സ്കൂളിന്. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ശ്രീഹരി മീറ്റ് റെക്കോഡോടെയാണ് ഒന്നാമതെത്തിയത്. സീനിയർ ആൺകുട്ടികളിൽ മുഹമ്മദ് മൂസ, ജൂനിയർ പെൺകുട്ടികളിൽ ശ്രീനന്ദ എന്നിവരും ജി.വി. രാജയിലേയ്ക്ക് ഒന്നാം സ്ഥാനം എത്തിച്ചു. സീനിയർ പെൺകുട്ടികളിൽ പാലക്കാടിൻ്റെ വിഷ്ണുശ്രീയ്ക്കാണ് സ്വർണം. ഇന്ന് പിറന്ന ഏക മീറ്റ് റെക്കോഡാണ് ശ്രീഹരിയുടെത്. ജൂനിയർ വിഭാഗം ഫുട്ബോളിൽ മലപ്പുറം ജില്ല ജേതാക്കളായി.
അത്ലറ്റിക്സിൽ പാലക്കാഡും മലപ്പുറം ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ് .ഐഡിയൽ കടകശേരി സ്കൂളുകളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓവറോളിൽ തിരുവനന്തപുരത്തിൻ്റേ ഏകപക്ഷീയ മുന്നേറ്റത്തിൽ മാറ്റമില്ല






































