25.8 C
Kollam
Wednesday 28th January, 2026 | 12:24:24 AM
Home News Breaking News കോൺഗ്രസ് യുവ നേതാവ് റോജി എം ജോണിൻ്റെ വിവാഹം നിശ്ചയിച്ചു, വധു ഡിസൈനർ

കോൺഗ്രസ് യുവ നേതാവ് റോജി എം ജോണിൻ്റെ വിവാഹം നിശ്ചയിച്ചു, വധു ഡിസൈനർ

Advertisement

കൊച്ചി: കോൺഗ്രസ് യുവ നേതാവും അങ്കമാലി എംഎൽഎയുമായ റോജി എം ജോണിൻ്റെ വിവാഹം നിശ്ചയിച്ചു. കാലടി മാണിക്യമംഗലം സ്വദേശി യുവ സംരംഭകയായ ലിപ്‌സിയാണ് വധു. ഡിസൈനർ കൂടിയാണ്. നാളെ (ഒക്ടോബർ 27) കാലടി മാണിക്യമംഗലം പള്ളിയിൽ വച്ചാണ് മനസ്സമ്മതം നടക്കുക.

അങ്കമാലി ബസിലിക്ക പള്ളിയിൽ വച്ച് ഈ മാസം 29 ന് വിവാഹം നടക്കും. ഇന്ന് വധുവിൻ്റെ വീട്ടിൽ വച്ചാണ് ഉറപ്പിക്കൽ ചടങ്ങ് നടന്നത്. പിന്നാലെ കോൺഗ്രസ് നേതാക്കൾ റോജിയുടെയും ലിപ്‌സിയുടെയും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

Advertisement