തിരുവനന്തപുരം. വി മുരളീധരനെയും, കെ സുരേന്ദ്രനെയും നേതൃയോഗത്തിൽ ക്ഷണിക്കാത്തതിനെതിരെ ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം.
സിപിഎമ്മും കോൺഗ്രസ്സും ഒഴികെയുള്ള എൽഡിഎഫിലെയും യുഡിഎഫിലെയും ഘടകകക്ഷികളുമായി തദ്ദേശ തെരഞ്ഞെടുപ്പിൽ സഖ്യമാകാമെന്ന ബിജെപി അടവുനയത്തിന് കോർ കമ്മറ്റിയിൽ അംഗീകാരം. കോൺഗ്രസിനെയും സിപിഎമ്മിനെയും നാണിപ്പിക്കുന്ന തരത്തിലുള്ള ന്യൂനപക്ഷ പ്രീണനമാണ് ബിജെപി നടത്തുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് രൂക്ഷവിമർശനം ഉയർത്തി .
നിർണായകമായ തിരഞ്ഞെടുപ്പു മുന്നിൽ നിൽക്കവേ മുൻ സംസ്ഥാന അധ്യക്ഷൻമാരെ നേതൃയോഗങ്ങളിൽ വിളിക്കാതിരുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് കോർ കമ്മിറ്റിയിൽ സി കൃഷ്ണകുമാറും പി സുധീറും രൂക്ഷ വിമർശനം ഉയർത്തി.സുരേന്ദ്രനെയും മുരളീധരനെയും വിളിക്കാതിരുന്നത് തെറ്റായ കീഴ്‌വഴക്കമെന്ന് എം.ടി രമേശ് പറഞ്ഞു.സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി
എസ് സുരേഷിന് വീഴച്ചയുണ്ടായതാണ് ആരോപണം. കോൺഗ്രസിനെയും സിപിഎമ്മിനെയും നാണിപ്പിക്കുന്ന തരത്തിലുള്ള ന്യൂനപക്ഷ പ്രീണനമാണ് ബിജെപി നടത്തുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് കോർ കമ്മിറ്റിയിൽ ആഞ്ഞടിച്ചു. ഇത്തരം നീക്കം അടിസ്ഥാന ജനവിഭാഗങ്ങളുടെ വോട്ടിൽ സ്വാധീനിക്കും എന്നും ഇത് പൊതുജനങ്ങളിൽ അവമതിപ്പുണ്ടാക്കുമെന്നും എം ടി രമേശ് പറഞ്ഞു. ക്രിസ്ത്യാനികൾ തീരെ ഇല്ലാത്ത സ്ഥലങ്ങളിൽ പോലും അവർക്ക് സീറ്റുകൾ മാറ്റിവെക്കുന്നത് ന്യൂനപക്ഷ പ്രീണമാണെന്ന ധാരണ പൊതുജനങ്ങളിൽ വളർത്തും.
ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട എഫ്സിആർഎ കേസുകൾ ഒത്തുതീർപ്പാക്കാമെന്ന് പാർട്ടിയിലെ ഉന്നതർ ഉറപ്പ് നൽകിയതും വിമർശനവിധേയമായി.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്വീകരിക്കാനുദേശിക്കുന്ന
അടവ് നയത്തിന് കോർ കമ്മിറ്റി അംഗീകാരം
നൽകി. സിപിഎമ്മും കോൺഗ്രസ്സും ഒഴികെയുള്ള എൽഡിഎഫിലെയും യുഡിഎഫിലെയും ഘടകകക്ഷികളുമായി തദ്ദേശ തെരഞ്ഞെടുപ്പിൽ സഖ്യമാകാം എന്നതാണ് അടവുനയം.കേരള കോൺഗ്രസ് മാണി വിഭാഗം, കേരള കോൺഗ്രസ് ജോസഫ് വിഭാഗം, എൻസിപി , ജനതാദൾ തുടങ്ങിയ കക്ഷികളുമായിട്ടാവും പ്രധാനമായി തെരഞ്ഞെടുപ്പ് ധാരണയ്ക്ക് ശ്രമിക്കുക.






































