തിരുവനന്തപുരത്ത് വിദേശ മലയാളിയുടെ ഭൂമി തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി പിടിയിൽ

Advertisement


തിരുവനന്തപുരം.വിദേശ മലയാളിയുടെ ഭൂമി തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി പിടിയിൽ. കവടിയാർ സ്വദേശി അനിൽ തമ്പിയാണ് ചെന്നൈയിൽ നിന്ന് മ്യൂസിയം പോലീസിന്റെ പിടിയിലായത്.
പ്രതി മാസങ്ങളായി ഒളിവിലായിരുന്നു. കേസിൽ കോൺഗ്രസ് നേതാവ് അനന്തപുരി മണികണ്ഠനടക്കം   മൂന്നുപേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ കവടിയാർ സ്വദേശിനി ഡോറ അസ്രിയുടെ 14 സെന്റ് പുരയിടവും വീടും ആണ് വ്യാജരേഖ ഉണ്ടാക്കി അനിൽ തമ്പിയും കൂട്ടരും തട്ടിയെടുത്തത്. ഡോറയുടെ മുഖസാദൃശ്യമുള്ള സ്ത്രീയുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ്.ഡോറയുടെ ബന്ധു ഭൂമിയുടെ കരമടക്കാനായി വില്ലേജ് ഓഫീസിൽ എത്തിയപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്തറിയുന്നത്.ബന്ധു
മ്യൂസിയം പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്

Advertisement