മൈസുരുവില്‍ സഹോദരിമാരെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

ബം ഗളുരു : മൈസുരുവില്‍ സഹോദരിമാരെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുല്‍ഫം താജ് (23), സിമ്രാൻ താജ് (20) , എന്നിവരെയാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ മൈസുരുവിലെ പെരിയപട്നയിലാണ് സംഭവം. കുളിമുറിയിലെ ഗ്യാസ് ഗീസറില്‍ നിന്നുള്ള വിഷ വാതകം ശ്വസിച്ചതിനെ തുടർന്നാണ് മരണമെന്ന് പൊലീസ് പറഞ്ഞു. ഗീസറില്‍ നിന്ന് വാതക ചോർച്ചയുണ്ടായെങ്കിലും തീ പിടിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.

ഒരു ചടങ്ങില്‍ പങ്കെടുക്കാൻ പോകേണ്ടതിനാല്‍ പെട്ടെന്ന് ഒരുങ്ങാനായി ഇരുവരും ഒന്നിച്ച്‌ കുളി്ക്കാൻ ക.യറുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു . വളരെ നേരം കഴിഞ്ഞിട്ടും ഇരുവരും കുളിമുറിയില്‍ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് ഡോർ തകർത്ത് പിതാവ് അകത്ത് കയറി. അബോധാവാസ്ഥയില്‍ കണ്ടെ ഇരുവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്ബ് മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. കുളിമുറിക്ക് ആവശ്യത്തിന് വെന്റിലേഷൻ ഇല്ലായിരുന്നുവെെന്ന് പൊലീസ് പറഞ്ഞു.

Advertisement