പിഎം ശ്രീ, ചൂട് ചേമ്പ് വിഴുങ്ങിയനിലയില്‍ സിപിഐ

Advertisement

തിരുവനന്തപുരം.CPIM ദേശീയ നേതൃത്വം കയ്യൊഴിഞ്ഞതോടെ പി എം ശ്രീ വിവാദത്തിൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന വിലയിരുത്തലിൽ സിപിഐ. സംസ്ഥാന നേതൃത്വം ചർച്ചചെയ്ത് പരിഹരിക്കുമെന്ന സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുടെ ഉറപ്പിൽ സിപിഐക്ക് വലിയ പ്രതീക്ഷയില്ല. പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ സിപിഐഎം സംസ്ഥാന നേതൃത്വം തയ്യാറാകാത്തതാണ് കാരണം.ഗൾഫിൽ നിന്ന് ഇന്ന് രാത്രി മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ഇടപെടലിൽ മാത്രമാണ് ഇനി സിപിഐക്ക് പ്രതീക്ഷ വെക്കാനുള്ളത്. പദ്ധതിയിൽ ഒപ്പിട്ടെങ്കിലും ഇടതുമുന്നണിയുടെ താൽപര്യത്തിന് വിരുദ്ധമായ ഒന്നും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന്
മുഖ്യമന്ത്രി ഉറപ്പു നൽകണമെന്നാണ് സിപിഐയുടെ ആവശ്യം. ഇന്ന് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി നാളെ സിപിഐ നേതൃത്വവുമായി ചർച്ച നടത്തിയേക്കും. വൈകാതെ ഇടതുമുന്നണി നേതൃയോഗവും വിളിച്ചുചേർത്തേക്കും. നാളെയാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ചേരുന്നത്. അതിനുമുമ്പ് മുഖ്യമന്ത്രിയിൽ നിന്ന് വ്യക്തമായ ഉറപ്പ് ലഭിച്ചില്ലെങ്കിൽ മന്ത്രിസഭായോഗം ബഹിഷ്കരിക്കുന്നത് അടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനാണ് സിപിഐയിലെ ധാരണ.

പിണറായിയുടെ അന്ത്യകൂദാശയില്‍ സിപിഐ പിഎം ശ്രീക്കൊപ്പമാകുമെന്നതിലപ്പുറം രാഷ്ട്രീയ ഇടിമിന്നലുകള്‍ഒന്നും പ്രതീക്ഷിക്കാന്‍ ആവില്ല. മുന്‍ നിലപാടുകളുടെ അടിസ്ഥാനത്തില്‍ സിപിഐ സെക്രട്ടറിയില്‍നിന്നും കടുത്തനിലപാടുകള്‍ആരുംപ്രതീക്ഷിക്കുന്നില്ല. പിണറായിക്ക് സദാവഴങ്ങി സംസാരിച്ചുപോന്ന കാനം ഗ്രൂപ്പിനെ ഒന്നു വിരട്ടുന്നതുമാത്രമാണ് ബിനോയ് വിശ്വം ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍

Advertisement