സ്വർണ്ണക്കൊള്ള, രണ്ടാം പ്രതി മുരാരി ബാബുവിന്റെ വീട്ടിൽ നിന്ന് നിർണായക രേഖകൾ കണ്ടെത്തി

Advertisement

ചങ്ങനാശേരി .ശബരിമല സ്വർണ്ണക്കൊള്ളയിലെ രണ്ടാം പ്രതി മുരാരി ബാബുവിന്റെ വീട്ടിൽ നിന്ന് നിർണായക രേഖകൾ കണ്ടെത്തി എസ്ഐടി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് കണ്ടെത്തിയത്.

നാല് മണിക്കൂറോളമാണ് എസ്ഐടി ഉദ്യോഗസ്ഥർ മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയത്. മുരാരി ബാബുവിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 29ന് കസ്റ്റഡിയിൽ വാങ്ങി മുരാരി ബാബുവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനും എസ്ഐടി ആലോചിക്കുന്നുണ്ട്.

അതേസമയം ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടി നടത്തുന്ന തെളിവെടുപ്പ് ഇന്നും തുടരും. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന് വിറ്റ സ്വർണം വീണ്ടെടുക്കാനാണ് എസ്ഐടിയുടെ നീക്കം.

Advertisement