ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് സ്ഥിരീകരിച്ചു

Advertisement

തിരുവനന്തപുരം. ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണസംഘം. പോറ്റി തനിക്ക് വിറ്റത് 476 ഗ്രാം സ്വർണമെന്ന് ബെല്ലാരിയിലെ വ്യാപാരി ഗോവർധൻ എസ്ഐടിക്ക് മൊഴി നൽകി. അതേസമയം പോറ്റിയുമായി തെളിവെടുപ്പിന് എസ്ഐടി ഇന്ന് ബംഗളൂരുവിലേക്ക് തിരിച്ചു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും. സ്വർണ്ണപ്പാളി കൈമാറ്റത്തിൽ 2025 ലും വീഴ്ച ഉണ്ടായതായി സമ്മതിച്ച് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്…


ശബരിമലയിലെ ദ്വാരപാലകപാളികളിൽ നിന്ന് വേർതിരിച്ച സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന നിർണായക കണ്ടെത്തലാണ് എസ്ഐടിക്ക്‌ ലഭിച്ചത്.   ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവർധനാണ് പോറ്റി 476 ഗ്രാം സ്വർണം വിപണി വിലയ്ക്ക് വിറ്റ് കാശാക്കിയത്. സ്വർണം വേർതിരിച്ചപ്പോൾ ബാക്കി വന്ന ഈ സ്വർണം പോറ്റിക്ക് നൽകിയത് സ്മാര്‍ട്ട് ക്രിയേഷന്‍സാണ്. ഇക്കാര്യം ചോദ്യം ചെയ്യലിനിടെ ഗോവർധൻ എസ്ഐടിയോട് സ്ഥിരീകരിച്ചു. 2012-13 കാലഘട്ടത്തിൽ ബംഗളൂരുവിലെ ശ്രീറാംപുരം അയ്യപ്പക്ഷേത്രത്തിൽ വച്ചാണ് പോറ്റിയുമായി പരിചയപ്പെടുന്നത്. ശബരിമലയിലെ പൂജാരിയെന്ന് പറഞ്ഞാണ് പോറ്റി സ്വയം പരിചയപ്പെടുത്തിയത്. തന്നിൽ നിന്ന് സ്പോൺസർഷിപ്പിന്റെ പേരിൽ പലപ്പോഴായി പോറ്റി സ്വർണം വാങ്ങി. വിവാദങ്ങൾക്കിടെ ഇന്ന് ദേവസ്വം ബോർഡ് യോഗം ചേർന്നു.
സ്വർണ്ണപ്പാളി കൈമാറ്റത്തിൽ 2025 ൽ സ്പെഷ്യൽ കമ്മീഷണറെ അറിയിച്ചില്ല എന്ന വീഴ്ച്ച സംഭവിച്ചതായി  പി എസ് പ്രശാന്ത്


ഇതിനിടെ പോറ്റിയുമായി തെളിവെടുപ്പിന് എസ്ഐടി ബംഗളൂരുവിലേക്ക് തിരിച്ചു. ബെല്ലാരിയിലെത്തി വിറ്റ സ്വർണം വീണ്ടെടുക്കാനും ശ്രമിക്കും. ഒപ്പം ചെന്നൈ അമ്പത്തൂരിലുള്ള സ്മാർട്ട് ക്രിയേഷൻസിലെത്തിയും തെളിവെടുപ്പ് നടത്തും. ഉണ്ണികൃഷ്ണൻ പോറ്റിയെ തിരിച്ചെത്തിച്ച ശേഷം മുരാരി ബാബുവിനായി അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകും.


Advertisement