ട്രെയിനുകള്‍ വൈകിയോടുന്നു

Advertisement

കോഴിക്കോട്: തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (12076) 3 മണിക്കൂറിലേറെ വൈകിയോടുന്നു. തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ വച്ച് എന്‍ജിന്‍ തകരാര്‍ നേരിട്ടതോടെയാണ് ട്രെയിന്‍ വൈകിയത്. ഷൊര്‍ണൂരില്‍നിന്ന് വേറെ എന്‍ജിന്‍ എത്തിച്ചാണ് ജനശതാബ്ദി യാത്ര തുടര്‍ന്നത്. ഈ ട്രെയിന്‍ കോഴിക്കോട് എത്താന്‍ വൈകിയതിനാല്‍ തിരികെ തിരുവനന്തപുരത്തേക്ക് ഉച്ചയ്ക്ക് 1.40ന് പുറപ്പെടേണ്ടിയിരുന്ന 12075 ജനശതാബ്ദി എക്‌സ്പ്രസും വൈകി. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ജനശതാബ്ദി 3 മണിക്കൂറിലേറെ വൈകിയോടുകയാണ്.
മംഗളൂരുവിലേക്കുള്ള 16650 പരശുറാം എക്‌സ്പ്രസ്സ് ഒരു മണിക്കൂറിലേറെ വൈകി ഓടിക്കൊണ്ടിരിക്കുകയാണ്. 22659 തിരുവനന്തപുരം നോര്‍ത്ത്ഋഷികേശ് സൂപര്‍ ഫാസ്റ്റ് എക്‌സ്പ്രസ് 35 മിനിറ്റ് വൈകിയോടുകയാണ്.

Advertisement