തിരുവനന്തപുരം: സിപിഐയേക്കാൾ സിപിഎമ്മിന് പ്രധാനം ബിജെപിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിനോയ് വിശ്വത്തിന്റെ പ്രതികരണം ഭരണമുന്നണിയിലെ കലഹം വ്യക്തമാക്കുന്നു. പ്രതിപക്ഷത്തേക്കാൾ രൂക്ഷമായി ബിനോയ് വിശ്വം സർക്കാർ തീരുമാനത്തിനെതിരെ പ്രതികരിച്ചു. ബിജെപിയുമായുള്ള അവിഹിത ബന്ധമാണ് ബിനോയ് വിശ്വം ഉദ്ദേശിച്ച ‘സംതിങ് റോങ്’.
നിതിൻ ഗഡ്‌കരിയുടെ വീട്ടിൽ വച്ചാണോ നരേന്ദ്ര മോദിയെ കണ്ടപ്പോഴാണോ പിഎം ശ്രീയുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തത്? സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയെ പോലും സർക്കാർ അംഗീകരിക്കുന്നില്ല. ദേശീയ വിദ്യാഭ്യാസ നയത്തിൽ സിപിഎമ്മിന്റെ കേന്ദ്ര നിലപാട് എന്താണെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കട്ടെ. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പദ്ധതി അംഗീകരിക്കുമ്പോൾ നിബന്ധനകൾ ഉണ്ടായിരുന്നില്ല. നിബന്ധനകളെ എതിർത്ത് എഐസിസി രംഗത്ത് വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.






































