തിരുവനന്തപുരം: തിരികെ വന്ന പ്രവാസികളുടെ പുനരധിവാസത്തിന് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും അവർക്കുള്ള ആനുകൂല്യങ്ങൾ യഥാസമയങ്ങളിൽ ലഭ്യമാക്കാനുള്ള സംവിധാനം ഉണ്ടാകണമെന്നും മറ്റ് ക്ഷേമനിധിയെ പോലെ പ്രവാസി ക്ഷേമനിധി മുടക്കം കൂടാതെ വിതരണം ചെയ്യണമെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ ആവശ്യപ്പെട്ടു. കേരള സർക്കാർ നോർക്ക റൂട്ട്സ് മുഖേന ആരംഭിക്കുന്ന ‘നോർക്ക കെയർ’ ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയിൽ കേരളത്തിന് പുറത്ത്, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും മടങ്ങിവന്ന എല്ലാ പ്രവാസികളെയും ഉൾപ്പെടുത്തണമെന്നതുൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തിരുവനന്തപുരം നോർക്ക ഓഫീസിന് മുമ്പിൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി പ്രതിഷേധ സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാവസായികമായും കാർഷികമായും പിന്നോക്കം നിൽക്കുന്ന കേരള സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്സ് പ്രവാസിയുടെ അധ്വാനം കൊണ്ട് ലഭിക്കുന്ന വിദേശ നാണ്യമാണ്. മുഖ്യമന്ത്രിയുടെ 2016ലെ ഗൾഫ് സന്ദർശന വേളയിൽ നടത്തിയ പ്രഖ്യാപനങ്ങൾ കേൾക്കാൻ സുഖം ഉണ്ടായിരുന്നെങ്കിലും നടപ്പിൽ വരുത്തുന്നതിലെ വീഴ്ച കാരണം പ്രവാസി സംഘടനകൾ വിട്ടുനിൽക്കുകയും ഇപ്പോഴത്തെ സന്ദർശനം ചീറ്റി പോവാൻ ഇടയാവുകയും ചെയ്‌തെന്ന് മുരളീധരൻ പറഞ്ഞു.
പ്രവാസി കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാൽ അധ്യക്ഷനായി.
മുഖ്യ രക്ഷാധികാരി ഐസക്ക് തോമസ്,
സംസ്ഥാന പ്രസിഡൻ്റ് എൽ വി.അജയകുമാർ,
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടി ജെ മാത്യു, ഇ എം നസീർ, കൈരളി ശ്രീകുമാർ, ഷൗക്കത്തലി, ജില്ലാ ഭാരവാഹികളായ ദീപാ ഹിജ്‌നസ്, ആറ്റുകാൽ ശ്രീകണ്ഠൻ, ജി സുദർശൻ, രമണൻ, കുന്നുകുഴി സുനിൽ, വിളയിൽ നാസർ, സഫീർ ആലങ്കോട്, രമേശൻ നായർ, സൈഫുദ്ദീൻ, സജിന, ആശ ആനന്തേശ്വരം അനിൽ, എം എസ് നായർ, അബ്ദുൽ അഹദ്, അജീഷ് നാഥ്, അശോകൻ, സൈഫുദ്ദീൻ, ആനന്തേശ്വരം അനിൽ, താഹിർ ആലങ്കോട്, ലെനിൻ ഗോമസ്, ഹക്കീം, ജോസ് പി മത്തായി, എസ് എ കെ തങ്ങൾ എന്നിവർ പ്രസംഗിച്ചു.
Home News Breaking News നാട്ടിൽ തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കണം : കെ മുരളീധരൻ





































