ആലുവ: കീഴ്മാടിൽ മുതിരക്കാടിൽ
മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. രാത്രി 10.30തോടെയായിരുന്നു സംഭവം.നാല് സുഹൃത്തുക്കൾ മദ്യപാനത്തിനിടെ തർക്കത്തിലേർപ്പെടുകയായിരുന്നു.പരിക്കേറ്റ
ബിനു ദേവസിയെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.ഒളിവിൽ പോയ സുധീഷ്, സുനീഷ് എന്നിവർക്കായി പോലീസ് തിരച്ചിൽ തുടങ്ങി.ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.






































