ഡ്രൈവിംഗ് ലൈസൻസ് നേടാനിനി പുതിയൊരു പരീക്ഷ കൂടി

Advertisement

തിരുവനന്തപുരം. ഡ്രൈവിംഗ് ലൈസൻസ് റോഡ് ടെസ്റ്റ് സമയത്ത് ഇനി ഉദ്യോഗാർത്ഥിയുടെ കാൽനട യാത്ര സുരക്ഷ അവബോധം, പാർക്കിംഗ്  എന്നിവയും പരീക്ഷിക്കും.
ഡ്രൈവിംഗ് സ്കൂളുകാർ പരിശീലന സമയത്ത് വിദ്യാർത്ഥികളെ ഇത് പഠിപ്പിക്കുന്നുണ്ടോ എന്നറിയാൻ MVD  മിന്നൽ പരിശോധനയും നടത്തും. വിദ്യാർത്ഥികളെ ഇത് പഠിപ്പിച്ചില്ലെങ്കിൽ ഡ്രൈവിംഗ് ഇൻസ്ട്രക്ടറുടെ ലൈസൻസ് റദാക്കും. കാൽനട യാത്രക്കാരെയും, സൈക്കിൾ യാത്രക്കാരെയും, ഇരുചക്ര വാഹന യാത്രക്കാരെയും നിരന്തരം ഹോണടിച്ച് പേടിപ്പിച്ചാൽ നടപടിയെടുക്കാനും MVD ഉദ്യോഗസ്ഥർക്ക് ഗതാഗത കമ്മീഷണർ സി എച്ച് നാഗരാജു നിർദ്ദേശം നൽകി. കാൽനടയാത്രക്കാർ അപകടത്തിൽ മരിക്കുന്നതിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Advertisement

1 COMMENT

Comments are closed.