പത്തനംതിട്ട. ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉദ്യോഗസ്ഥ ഗൂഢാലോചനയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു SIT.പെരുന്നയിലെ വീട്ടിൽ
നിന്നും ഇന്നലെ രാത്രിയിൽ കസ്റ്റഡിയിൽ. എടുത്ത മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ നിയമവിരുദ്ധമായി കൈമാറാൻ മുരാരി ബാബു അനധികൃതമായി
ഇടപെട്ടുവെന്നാണ് SIT കണ്ടെത്തൽ.
സ്വർണ്ണക്കൊള്ളയിലെ അന്വേഷണം ഉണ്ണികൃഷ്ണൻ പോറ്റിയിലുംസ്വർണ്ണപ്പാളിയിലും മാത്രം ഒതുക്കരുതെന്നായിരുന്നു SIT ഇടക്കാല
റിപ്പോർട്ടിനു ശേഷമുള്ള ഹൈകോടതി നിർദ്ദേശം.തുടർന്നാണ് ഉദ്യോഗസ്ഥ ഗൂഢാലോചനയിലേക്ക് അന്വേഷണം
വ്യാപിപ്പിച്ചതും മുരാരി ബാബുവിന്റെ അറസ്റ്റും.ഇന്നലെ രാത്രി പത്തു മണിയോടെ പെരുന്നയിലെ വീട്ടിൽ നിന്നുമാണ് മുരാരി
ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്. അർധരാത്രിയോടെ തിരുവനന്തപുരം ഈഞ്ചക്കലുള്ള ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു ചോദ്യം ചെയ്തു.
രാവിലെ ഒൻപത് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി.സ്വർണ്ണക്കൊള്ളയ്ക്ക് വഴിയൊരുക്കിയെന്നു അന്വേഷണ സംഘം
വിലയിരുത്തുന്ന മുരാരി ബാബു രണ്ടു കേസുകളിലും രണ്ടാം പ്രതിയാണ്. 1998ൽ ചെമ്പ് പാളികളിൽ സ്വർണ്ണം
പൊതിഞ്ഞെന്നു ധാരണ ഉണ്ടായിട്ടും 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ചെമ്പ് പാളിയെന്നു
മുരാരി ബാബു രേഖ ഉണ്ടാക്കിയതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റി വഴി ദേവസ്വം പ്രോട്ടോക്കോൾ ലംഘിച്ചു സ്വർണ്ണപ്പാളികൾ
എത്തിച്ചു.2024 ലും സ്മാർട്ട് ക്രിയേഷൻസിലേക്ക് സ്വർണ്ണപ്പാളികൾ എത്തിക്കാൻ മുരാരി ബാബു മുൻകൈ എടുത്തെന്നും SIT കണ്ടെത്തിയിട്ടുണ്ട്.മുരാരി ബാബുവിൽ മാത്രം അന്വേഷണം ഒതുങ്ങില്ലെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ
SIT മേൽനോട്ട ചുമതലയുള്ള ക്രസമാധാന വിഭാഗം ADGP എച്ച്.വെങ്കിഡേഷിന്റെ സാന്നിധ്യത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും
മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു.മുരാരി ബാബുവിനെ ഇന്ന് തന്നെ റാന്നി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.





































