തിരുവനന്തപുരം. ആറ്റിങ്ങലിൽ ലോഡ്ജിനുള്ളിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ.യുവതിയുടെ
സുഹൃത്തായ ജോബി ജോർജിനെ കോഴിക്കോട് നിന്നുമാണ് പിടികൂടിയത്. മദ്യ കുപ്പി കൊണ്ടു യുവതിയെ കുത്തി
കൊലപ്പെടുത്തുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് ജോബി ജോർജ് ജോലി ചെയ്യുന്ന ആറ്റിങ്ങൽ മൂന്ന്മുക്കിലുള്ള ഗ്രീൻ ലൈൻ ലോഡ്ജിലേക്ക് ഭാര്യ എന്നു
പരിചയപ്പെടുത്തിയാണ് കോഴിക്കോട് സ്വദേശി ആസ്മിനയെ എത്തിക്കുന്നത്. രണ്ടു പേരും രാത്രി ഒരു മുറിയിൽ താമസിച്ചു.
രാവിലെ ഇരുവരെയും കാണാത്തതിനെ തുടർന്നു ജീവനക്കാർ മുറി തുറന്നു പരിശോധിച്ചപ്പോഴാണ് കൊലപാതക
വിവരം പുറത്തറിഞ്ഞത്.കൊലപാതക ശേഷം പുലർച്ചെ നാല് മണിക്ക് ജോബി ഹോട്ടലിൽ നിന്നും പോകുന്ന സിസിറ്റിവി
ദൃശ്യം നിർണ്ണായകമായി.പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് നിന്നും ജോബി ജോർജിനെ പിടികൂടുന്നത്.മദ്യ കുപ്പി പൊട്ടിച്ചു ആസ്മിനയെ ദേഹമാസകലം കുത്തി കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തൽ.വിവാഹിതയായ ആസ്മിനയും
കായംകുളം സ്വദേശിയായ ജോബി ജോർജും തമ്മിൽ സുഹൃത്തുക്കളായിരുന്നു.
കൊലപാതക കാരണം സംബന്ധിച്ച് ജോബിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.കൊലപാതക സമയം
ഇവരുടെ മുറിയിലേക്ക് മറ്റാരെങ്കിലും എത്തിയിരുന്നോ എന്നതിലും പോലീസ് അന്വേഷണം നടക്കുന്നുണ്ട്.






































