തദ്ദേശ തിരഞ്ഞെടുപ്പിലും ‘നിലമ്പൂർ മോഡൽ’ നടപ്പാക്കുമെന്ന് ആശമാര്‍

Advertisement

തിരുവനന്തപുരം. തദ്ദേശ തെരഞ്ഞെടുപ്പിലും നിലമ്പൂർ മോഡലുമായി രംഗത്തിറങ്ങാൻ ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. സർക്കാരിനെതിരെ ശക്തമായ പ്രചരണ പരിപാടിയുമായി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും രംഗത്തിറങ്ങും. സർക്കാരിന്റെ പ്രതിനിധികൾക്ക് വോട്ട് കൊടുക്കരുതെന്ന് നിലപാട്

‘നിലമ്പൂരിൽ എങ്ങനെയാണോ പ്രചരണം നടത്തിയത് അതുപോലെ എല്ലാ വാർഡിലും സജീവമാകും’. ‘ഏത് രീതിയിലുള്ള പ്രചരണമാണോ വേണ്ടത് അത് നടപ്പിലാക്കും, ഏത് മാർഗ്ഗം വേണമെങ്കിലും സ്വീകരിക്കും’. സമരത്തെ മോശമായി കൈകാര്യം ചെയ്ത സർക്കാരിനെതിരെ പ്രതിഷേധം ഉണ്ടാകും. ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്താനും തീരുമാനം. തീരുമാനം ഉണ്ടാകുന്നതുവരെ സെക്രട്ടറിയേറ്റിനു മുന്നിലെ സമരം തുടരും

Advertisement