സമരത്തിൽ സാമൂഹ്യ വിരുദ്ധർ നുഴഞ്ഞ് കയറി,ഫ്രഷ്കട്ട് സമരസമിതി ചെയർമാൻ ബാബു കുടിക്കിൽ

Advertisement

കോഴിക്കോട്. സമരത്തിൽ സാമൂഹ്യ വിരുദ്ധർ നുഴഞ്ഞ് കയറിയെന്ന് ഫ്രഷ്കട്ട് സമരസമിതി ചെയർമാൻ ബാബു കുടിക്കിൽ. സമരത്തിൽ സാമൂഹ്യ വിരുദ്ധർ നുഴഞ്ഞ് കയറി, SDPi അക്രമം നടത്തി എന്ന് വിശ്വസിക്കുന്നില്ല. സമരത്തിൽ എല്ലാ വിഭാഗം ആളുകളും ഉണ്ട്. ഫാക്ടറി നശിപ്പിച്ചത് സമരക്കാർ അല്ല

സമരസമിതി അക്രമത്തിന് പോയിട്ടില്ല. ഫ്രഷ്കട്ട് മുതലാളിമാരുടെ ഗുണ്ടകളായിരിക്കാം സമരത്തിൽ തീ ഇട്ടത്. ഇവർക്ക് ഒപ്പം പുറത്ത് നിന്ന് സാമൂഹ്യ വിരുദ്ധർ നുഴഞ്ഞ് കയറിയതാകാം. ഫ്രഷ്കട്ടിന് ശത്രുകൾ ഒരുപാട് പേർ പുറത്ത് ഉണ്ട്. മറ്റൊരു പ്ലാൻ്റ് വരാതിരിക്കാൻ ശ്രമിക്കുന്നവരാണ് ഫ്രഷ്കട്ട് മാനേജ്മെൻ്റ് എന്നും ബാബു ചാനലിനോട് പറഞ്ഞു.

Advertisement