സ്കൂൾ കായികമേള,തിരുവനന്തപുരം കുതിപ്പ് തുടരുന്നു

Advertisement

തിരുവനന്തപുരം. കേരള സ്കൂൾ കായികമേളയിൽ കുതിപ്പ് തുടർന്ന് തിരുവനന്തപുരം .ഗെയിംസിലും അക്വാട്ടിക്സിലും ബഹുദൂരം മുന്നിലാണ് ആതിഥേയർ.അത്ലറ്റിക്സ് മത്സരങ്ങൾക്ക് നാളെ തുടക്കമാകും.

1935 പോയിന്റുമായാണ് കേരള സ്കൂൾ കായികമേള കൊച്ചി 2024 ൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാരായത്. സ്വന്തം നാട്ടിലും ആ കുതിപ്പിന് ഇരട്ടിവേഗം. ഗെയിംസ് വിഭാഗത്തിലെ 262 മത്സരങ്ങൾ സമാപിച്ചപ്പോൾ 650 പോയിന്റും കടന്ന് ബഹുദൂരം മുന്നിൽ.കണ്ണൂരും കോഴിക്കോട് ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ

അക്വാറ്റിക്സിൽ 24 ഇനങ്ങൾ കഴിഞ്ഞപ്പോൾ 17 സ്വർണം ഉൾപ്പെടെ 143 പോയിന്റുമായി മുന്നിലുള്ള തിരുവനന്തപുരത്തെ നീന്തി തോൽപ്പിക്കാൻ പാടുപെടുകയാണ് എതിരാളികൾ. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂരിന് വെറും 35 പോയിന്റ് എന്നത് ആതിഥേയരുടെ ആധിപത്യത്തിന്റെ ആഴം വ്യക്തമാക്കും .
അത്ലറ്റിക് മത്സരങ്ങൾക്ക് നാളെ തുടക്കമാവുകയാണ് . ഗ്ലാമർ ഇനമായ 100 മീറ്റർ ഉൾപ്പെടെ 10 ഫൈനലുകളുണ്ട് ആദ്യദിനത്തിൽ

Advertisement