കോട്ടയം: ഏറെ നാളത്തെ സുരക്ഷാ ക്രമീകരണങ്ങൾക്കൊടുവിലാണ് രാഷ്ട്രപതി ശബരിമല ദർശനത്തിനായി കേരളത്തിൽ എത്തിയത്. യാത്രാമാർഗവും സുരക്ഷാ ക്രമീകരണങ്ങളും നേരത്തെതന്നെ രാഷ്ട്രപതിയുടെ ഓഫീസ് സംസ്ഥാനവുമായി ആലോചിച്ചിരുന്നു. എന്നാൽ, അതീവ ഗൗരവമുള്ള വീഴ്ചയാണ് പത്തനംതിട്ടയിൽ സംഭവിച്ചിരിക്കുന്നത്.
രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്‍റെ ചക്രങ്ങൾ കോൺക്രീറ്റിൽ താഴുകയായിരുന്നു. രാഷ്ട്രപതി ഹെലികോപ്റ്ററിൽനിന്ന് പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. തുടർന്ന് രാഷ്ട്രപതി മറ്റൊരു വാഹനത്തിൽ ശബരിമലയിലേക്ക് പുറപ്പെട്ടു.ഹെലികോപ്ടര്‍ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തള്ളി ഏറെ പാടുപെട്ടാണ് നീക്കിയത്. ഇതിന്‍റെ വിഡിയോ വൈറലായി പടര്‍ന്നു. ഇത് കേരളത്തിന് ആക്ഷേപമായിരിക്കയാണ്. ഹെലിപാടിന്റെ ഉറപ്പിന്റെ കാര്യത്തിൽ പ്രശ്നങ്ങളില്ല എന്നാണ് പത്തനംതിട്ട ജില്ലാ കളക്ടർ പറയുന്നത്. പുതിയ കോൺക്രീറ്റ് ആയതിനാൽ അര ഇഞ്ചിന്റെ സിംഗിംഗ് സംഭവിച്ചതായും കളക്ടർ വിശദീകരിക്കുന്നു.. എ വിജയശങ്കർ തയ്യാറാക്കിയ റിപ്പോർട്ട് കാണാം































