കെസി വേണുഗോപാൽ കേരളത്തിൽ സജീവമാകുന്നതിനെ ചൊല്ലികോൺഗ്രസിൽ ഭിന്നസ്വരം

Advertisement

ആലപ്പുഴ.AICC ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കേരളത്തിൽ സജീവമാകുന്നതിനെ ചൊല്ലി
കോൺഗ്രസിൽ ഭിന്നസ്വരം.കെ.സി.വേണുഗോപാൽ സജീവമാകുന്നത് സംബന്ധിച്ച ചോദ്യങ്ങളോട്
ഇന്ന് റെഡ് അലർട്ടാണെന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻെറ മറുപടിയാണ് ഭിന്നത
വെളിവാക്കിയത്.ആലപ്പുഴ എം.പിയായ താൻ കേരളത്തിൽ സജീവമാണെന്നും അത് ഏതെങ്കിലും
കസേര കണ്ടല്ലെന്നുമുളള വേണുഗോപാലിൻെറ പ്രതികരണത്തിന് പിന്നാലെയായിരുന്നു വി.ഡി
സതീശൻെറ അർത്ഥഗർഭമായ പരാമർശം.പി.എം ശ്രീ പദ്ധതിയിലും ഇരു നേതാക്കൾക്കും വ്യത്യസ്ത
സമീപനമായിരുന്നു

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാര് എന്നത് സംബന്ധിച്ച മത്സരം ഒന്നടങ്ങിയ ഘട്ടത്തിലാണ് കെ.സി.വേണു
ഗോപാലിൻെറ സജീവസാന്നിധ്യത്തെ സംബന്ധിച്ച് കോൺഗ്രസിൽ വീണ്ടും ചർച്ചകൾക്ക് തിരികൊളുത്തുന്നത്
അഭ്യൂഹങ്ങൾക്ക് വിരാമമിടുന്ന വിധത്തിൽ വ്യക്തത ഉളള മറുപടിയാണ് കെ.സി.വേണുഗോപാലിൽ
നിന്ന് ഉണ്ടായത്.

വേണുഗോപാൽ സജീവമാകുന്നതിനെ സംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രതിപക്ഷ നേതാവ് നൽകിയ മറുപടി
വ്യഖ്യാനങ്ങൾക്ക് പാകത്തിലുളളതായിരുന്നു.
രാഷ്ട്രീയ എതിരാളികൾക്ക് പ്രചരണം നടത്താൻ പാകത്തിലുളളതാണ് സതീശൻെറ മറുപടിയെന്ന്
മനസിലാക്കി നേതാക്കൾ കെ.സിയെ പിന്തുണച്ച് രംഗത്തെത്തി

പി.എം ശ്രീ പദ്ധതി സംബന്ധിച്ച പ്രതികരണത്തിലും കെ.സി വേണുഗോപാലും വി.ഡി സതീശനും വ്യത്യസ്ത
അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത് സോട്ട്

തിരഞ്ഞെടുപ്പെന്ന വലിയ ലക്ഷ്യത്തിലേക്ക് അടുക്കുന്ന ഘട്ടത്തിൽ പാർട്ടിയിൽ ഭിന്ന
സ്വരമുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്നതിൽ കോൺഗ്രസ് നേതാക്കൾക്ക് ആശങ്കയുണ്ട്

Advertisement