കൊല്ലം.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സി. ബി. എസ്. ഇ സ്കൂളുകളുടെ കൂട്ടായ്‌മയായ കൊല്ലം സഹോദയയുടെ നേതൃത്വത്തിൽ “സർഗോത്സവ് 25” ഒക്ടോബർ 24ന് കായംകുളം ഗായത്രി സെൻട്രൽ സ്കൂളിൽ ആരംഭിക്കും. വെള്ളിയാഴ്‌ച രാവിലെ 8 :30ന് സഹോദയ പ്രസിഡന്റ് റവ. ഫാ. ഡോ. എബ്രഹാം തലോത്തിലിന്റെ അധ്യക്ഷതയിൽ കൂടുന്ന സർഗോത്സവ സമ്മേളനം കായംകുളം എം.എൽ. എ അഡ്വ. യു. പ്രതിഭ ഉദ്ഘാടനം ചെയ്യും. സഹോദയ ജനറൽ സെക്രട്ടറി ഫ്രാൻസിസ് സാലസ് സ്വാഗതവും ജനറൽ കൺവീനർ ഫാ. റോയി ജോർജ് അനുഗ്രഹ പ്രഭാഷണവും നടത്തും. കൺവീനർ ആഷ്‌നാ രാജൻ സ്കൂൾ ചെയർമാൻ സി. ഷാജി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും.
തുടർന്ന് 9 വേദികളിലായി 2500 ഓളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. കൊല്ലം സഹോദയയുടെ കീഴിൽ 33 സ്‌കൂളുകൾ പങ്കെടുക്കുന്ന ഈ കലോത്സവം ശനിയാഴ്‌ച വൈകിട്ട് സമാപിക്കും. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, ഒപ്പന, സംഘന്യത്തം, തിരുവാതിര, കോൽക്കളി, കുച്ചുപ്പുടി, ഇംഗ്ലീഷ് നാടകം, മൂകാഭിനയം, മാപ്പിളപ്പാട്ട്, സംഘഗാനം, ഇംഗ്ലീഷ് മലയാളം പദ്യം ചൊല്ലൽ, മോണോ ആക്ട്, മിമിക്രി തുടങ്ങി 140 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബർ ആദ്യവാരം നെടുമങ്ങാട് വിമലാ ഇംഗ്ലീഷ് വിദ്യാലയ, ചെറുപുഷ്‌പ സരം ആയൂർ, ബ്രൂക് ഇന്റർനാഷണൽ സ്കൂൾ ശാസ്താംകോട്ട, മുഖത്തല സെന്റ് ജൂഡ് എന്നിവിടങ്ങളിൽ വച്ച് ഓഫ് സ്റ്റേജ് പരിപാടികൾ നടത്തിയിരുന്നു. 41 ഇനങ്ങളിലായി 33 സെന്റ‌് ജൂഡ് സ്‌കൂളിൽ വെച്ച് പതിനെട്ടാം തീയതി വിവിധ സ് ജുകളിലെ ബാൻഡ് സെറ്റ് മത്സരവും നടന്നിരുന്നു. സ്‌കൂളുകൾ പങ്കെടുത്തു.
ശനിയാഴ്‌ച വൈകിട്ട് 5: 30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സഹോദയ വൈസ് പ്രസിഡന്റ് എബ്രഹാം കരിക്കം അധ്യക്ഷത വഹിക്കും. പ്രശസ്‌ത സിനിമാതാരം സരയു ഉദ്ഘാടനം നിർവഹിക്കും. സഹോദയ ട്രഷറാർ . റവ.ഫാ. അരുൺ ഏറത്ത്, പ്രിൻസിപ്പൽ ലീന ശങ്കർ തുടങ്ങിയവർ പ്രസംഗിക്കും.
വിവിധ സ്കൂളുകളിൽ നിന്നെത്തുന്ന മത്സരാർത്ഥികൾക്കുള്ള ടീം ലോഞ്ച്, ഗ്രീൻ റൂം എന്നിവയും പങ്കെടുക്കുന്നവരുടെ ക്രമീകരണങ്ങൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
സഹോദയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു. കൂടാതെ വിപുലമായ പാർക്കിംഗ് ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ റവ. دمم . എബ്രഹാം തലോത്തിൽ (പ്രസിഡന്റ്, കൊല്ലം സഹോദയ), ഗായത്രി സ്‌കൂൾ ചെയർമാൻ സി. ഷാജി, കൺവീനർ ആഷ്‌നാ രാജൻ, പ്രിൻസിപ്പൽ ലീനാ ശങ്കർ, പി. ടി. നാഥ് എന്നിവർ പരിപാടികൾ എ പ്രസിഡന്റ് ശ്രീമതി. രാജി വിശദീകരിച്ചു.
































