ആലപ്പുഴ: വ്യാജ കവിതയുടെ പേരില്‍ സൈബറിടങ്ങളില്‍ തനിക്കെതിരെ പ്രചാരണങ്ങള്‍ നടക്കുന്നതായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന് താന്‍ അയച്ചതെന്ന പേരില്‍ അശ്ലീല കവിത പ്രചരിപ്പിക്കുന്നു എന്നാണ് ജി സുധാകരന്റെ ആരോപണം. ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ജി സുധാകരന്‍ സൈബര്‍ ആക്രമണത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്.
തന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് ക്രിമിനല്‍ സ്വഭാവമുള്ള പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധിയില്‍ പെട്ടിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ മനപ്പൂര്‍വം അപമാനിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളവയാണ്. ഗുരുതരമായ സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍പെടുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇക്കാര്യം സൈബര്‍ പൊലീസ് ശ്രദ്ധിക്കുന്നത് നന്നായിരിക്കും എന്നും ജി. സുധാകരന്‍ പറയുന്നു.
‘സ. പിണറായി വിജയന് ജി സുധാകരന്‍ അയച്ച കവിത വൈറലാകുന്നു’ എന്നു പറഞ്ഞ് ഇപ്പോള്‍ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ശ്രീ ബാബു ചെറിയാന്‍ അവരുടെ ഗ്രൂപ്പില്‍ വന്നതായി അയച്ചുതന്നു.
കുറച്ചുനാളായി എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ സര്‍ക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂര്‍വ്വം എന്നെ അപമാനിക്കാന്‍ വേണ്ടിയാണ്. സൈബര്‍ പോലീസ് ഇത് ശ്രദ്ധിച്ചാല്‍ കൊള്ളാം. ഗുരുതരമായ സൈബര്‍ കുറ്റമാണിത്.
































