പി.എം.ശ്രീ പദ്ധതി,സി പി ഐ ഇടഞ്ഞു തന്നെ

Advertisement

തിരുവനന്തപുരം. പി.എം.ശ്രീ പദ്ധതിയില്‍ ഒപ്പിടുന്ന വിഷയം മന്ത്രിസഭാ
യോഗത്തില്‍ ചര്‍ച്ചക്ക് വന്നാല്‍ എതിര്‍ക്കാനുറച്ച്
സി.പി.ഐ.ഇന്നലെ രാത്രി വരെ ലഭിച്ച മന്ത്രിസഭാ
കുറിപ്പുകളില്‍ വിഷയം മന്ത്രിസഭാ യോഗത്തിന്റെ
അജണ്ടയിലുളളതായി സൂചനയില്ല.വിഷയം അജണ്ടക്ക്
പുറത്തുളള വിഷയമായി പരിഗണനക്ക് വന്നാലും
എതിര്‍ക്കാനാണ് സി.പി.ഐ മന്ത്രിമാര്‍ക്ക് ഇടയിലെ
ധാരണ.മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി
രാവിലെ 8ന് സി.പിഐ മന്ത്രിമാര്‍ കൂടിയാലോചന
നടത്തും.മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തെ കുറിച്ച്
പഠിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ടിന്മേല്‍
സ്വീകരിക്കേണ്ട നടപടികളും മന്ത്രിസഭയുടെ
പരിഗണനക്ക് വന്നേക്കും.
അതേസമയം പി.എം ശ്രീ വിവാദം ചര്‍ച്ച ചെയ്യാന്‍ സി.പി.ഐ തീരുമാനം.
ഇന്ന് തുടങ്ങുന്ന സിപിഐ നേതൃയോഗങ്ങളില്‍
പി.എം.ശ്രീ വിവാദം ചര്‍ച്ചയാകും.രാഷ്്ട്രീയ
എതിര്‍പ്പ് അവഗണിച്ച് പദ്ധതി സ്വീകരിക്കാനുളള
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിന്
എതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നേക്കും
പാര്‍ട്ടി നിലപാടിനെ പരിഹസിക്കുന്ന തരത്തില്‍
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി
ഗോവിന്ദനില്‍ നിന്നുണ്ടായ പരിഹാസത്തിന്
എതിരെയും വിമര്‍ശനത്തിന് സാധ്യതയുണ്ട്.
ഇന്ന് രാവിലെ സിപിഐയുടെ സംസ്ഥാന
സെക്രട്ടേറിയേറ്റും ഉച്ചക്ക് ശേഷം സംസ്ഥാന
എക്‌സിക്യൂട്ടീവും നാളെ സംസ്ഥാന കൗണ്‍സിലുമാണ്
ചേരുന്നത്.

Advertisement