കൊട്ടി.തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ
ഇടക്കാല ഉത്തരവ്. 2019-ലെ സ്വർണമോഷണം മറച്ചുവയ്ക്കാനാണ് ഈ വർഷം കോടതി ഉത്തരവ് പാലിക്കാതെ പാളികൾ കൊടുത്തുവിട്ടതെന്ന് സംശയം. നിലവിലെ പ്രസിഡന്റ് പി എസ് പ്രശാന്തിനെതിരെയും ഇടക്കാല ഉത്തരവിൽ പരാമർശം. ദേവസ്വം ബോർഡിന്റെ മിനിട്സ് ബുക്ക് പിടിച്ചെടുക്കാനും ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കാനും SIT യ്ക്ക് കോടതി നിർദേശം നൽകി.
2019 ലെ മാത്രമല്ല ശബരിമല സ്വർണ്ണ കവർച്ചയിൽ നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റും സംശയ നിഴലിൽ നിർത്തുന്നതാണ്
ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. 2025 ൽ ചെന്നൈയിലെ സ്വർണ്ണം പൂശാൻ സ്മാർട്ട് ക്രിയേഷൻസിന് സാങ്കേതിക വൈദഗ്ധ്യമില്ലെന്ന നിലപാട് ദേവസ്വം കമ്മിഷണർ മാറ്റി. പിന്നിട് ദേവസ്വം പ്രസിഡന്റ് ഇടപെട്ട് പാളി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറുകയായിരുന്നു എന്ന് ഉത്തരവിൽ പറയുന്നു. 2019 ലെ സ്വർണ്ണ കവർച്ച മറച്ചുവെക്കാൻ വേണ്ടി 2025ലും ശ്രമം നടന്നു എന്നാണ് പ്രത്യേക സംഘത്തിന്റെ സംശയം.
ദേവസ്വം ഉദ്യോഗസ്ഥരിൽ ദേവസ്വം ബോഡിന് നിയന്ത്രണം വേണം.ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഒഴിഞ്ഞുമാറാനാവില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം ഉദ്യോഗസ്ഥർ അകമഴിഞ്ഞ സഹായിച്ചതായും
ഉത്തരവ് വിരൽ ചൂണ്ടുന്നു.
2021 ൽ സ്വർണ്ണ പീഠം സ്വർണം പൂശാൻ കൊണ്ടുപോയതിൽ ദൂരുഹതയുണ്ട്.
തിരികെ എത്തിച്ച സ്വർണ്ണ പീഠത്തിന്റെ വിവരങ്ങൾ തിരുവാഭരണ രജിസ്ട്രിയിൽ രേഖപ്പെടുത്താതിരുന്നത് ആകസ്മികം അല്ലെന്നാണ് നിരീക്ഷണം. നിലവിലെ അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. നവംബർ 5 ന് വീണ്ടും പരിഗണിക്കും.





































