ശക്തമായ മഴയിൽ എറണാകുളം കുമ്പളത്ത് വീട് തകർന്നു. പുലർച്ച ഉണ്ടായ അപകടത്തിൽ വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Advertisement

കൊച്ചി.ശക്തമായ മഴയിൽ എറണാകുളം കുമ്പളത്ത് വീട് തകർന്നു. പുലർച്ച ഉണ്ടായ അപകടത്തിൽ വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പുലർച്ചെ നാലരക്കാണ് സംഭവം.

രണ്ടുദിവസമായി എറണാകുളം ജില്ലയിൽ വ്യാപകമായ മഴയാണ് ലഭിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴ ഇന്നലെയും ശക്തമായിരുന്നു. ഈ മഴയെ തുടർന്നാണ് എറണാകുളം കുമ്പളത്ത് ഒന്നാം വാർഡിലെ വീട് തകർന്നത്. നൂറ് കണ്ണിയിൽ കുഞ്ഞമ്മ കാർത്തികേയൻ്റെ വീടാണ് തകർന്നത്. തലനാരിഴയ്ക്കാണ് മകൻ ബൈജു രക്ഷപ്പെട്ടത്. വീടിന്റെ കാലപ്പഴക്കം മുന്നേ ശ്രദ്ധയിൽപ്പെട്ടിരുന്നു.

പുലർച്ചെ 4.30 യോടെയായിരുന്നു സംഭവം. മേൽക്കൂര പൂർണ്ണമായും തകർന്നുവീണു. നിലവിൽ യെല്ലോ അലെർട്ടാണ് ജില്ലയിൽ നിലനിൽക്കുന്നത്. അപ്രതീക്ഷിതമായി വന്ന അപകടത്തിൽ ഇനിയെന്ത് എന്നറിയാതെ പകച്ചു നിൽക്കുകയാണ് ഈ കുടുംബം.

Advertisement