കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ മാലിന്യ സംസ്ക്കരണ ഫാക്ടറി ഫ്രഷ്കട്ടിനെതിരായി സമരസമിതി നടത്തിയ സമരത്തിൽ വൻ സംഘർഷം. റൂറൽ എസ്പി ബൈജു, താമരശ്ശേരി സിഐ ഉൾപെടെ നിരവധി പോലീസ് ഉദ്യോഗസ്ഥർക്കും ഒട്ടനവധി സമരക്കാർക്കും കല്ലേറിൽ പരിക്കേറ്റു.സമരക്കാർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. പോലീസ് ടിയർഗ്യാസ് പ്രയോഗിച്ചു.
ഫ്രഷ് കട്ട് ഫാക്റിയുടെ വാഹനത്തിന് തീയിട്ടു.കഴിഞ്ഞ 6 വർഷമായി 5000 ത്തോളം കുടുംബങ്ങൾ നടത്തിവന്ന സമരം ഇന്ന് വഴി തടയലിലേക്ക് മാറുകയായിരുന്നു. പോലീസിൻ്റെ നരനായാട്ടാണ് ഇവിടെ നടന്നതെന്ന് സമരക്കാർ പറഞ്ഞു. വയോജനങ്ങളും വിദ്യാർത്ഥികളുമുൾപ്പെടെ നിരവധി സമരക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Home News Breaking News താമരശ്ശേരി കട്ടിപ്പാറയിൽ വൻ സംഘർഷം; റൂറൽ എസ്പിക്ക് കല്ലേറിൽ പരിക്ക്, പോലീസ് ലാത്തിച്ചാർജിൽ ഒട്ടനവധി സമരക്കാർ...






































