കണ്ണൂര്‍: കണ്ണൂരില്‍ കോടതി നടപടിക്കിടെ പ്രതികളുടെ ദൃശ്യം ചിത്രീകരിച്ചതിന് സിപിഎം വനിതാ നേതാവ് കസ്റ്റഡിയില്‍. പയ്യന്നൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി ജ്യോതിയെ തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.
കോടതിയിലെ സാക്ഷി വിസ്താരത്തിനിടെ പ്രതികളുടെ ദൃശ്യം മൊബൈലില്‍ ചിത്രീകരിച്ചതിനാണ് നടപടി. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ധനരാജ് വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം. പ്രതികളുടെ ദൃശ്യം പകര്‍ത്തുന്നതിനിടെ ജഡ്ജാണ് ജ്യോതിയെ കസ്റ്റഡിയിലെടുക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പൊലീസ് ജ്യോതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
































