കൊച്ചി.ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഹൈക്കോടതി പുതിയ കേസെടുക്കും. നിലവിലെ കേസിന് പുറമെയാണ് സ്വമേധയാ പുതിയ കേസെടുക്കുക. നിലവിലെ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് എന്നിവർ കക്ഷികളാണ്. കക്ഷികൾ എന്ന നിലയിൽ ഇവരെ ഒഴിവാക്കിയായിരിക്കും പുതിയ കേസ്. ഗൂഢാലോചന അന്വേഷിക്കണം പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം
അടച്ചിട്ടകോടതിമുറിയില്‍ ഏറെ ശ്രദ്ധാപൂര്‍വമാണ് കോടതി റിപ്പോര്‍ട്ട് കേട്ടത്. വിവരങ്ങള്‍ മുദ്രവച്ചകവറിലാണ് കോടതിയിലെത്തിയത്.





































