കൊച്ചി: സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയ എയര്‍ ഹോണുകള്‍ നശിപ്പിക്കാന്‍ ഉപയോഗിച്ച റോഡ് റോളറിന് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടിസ്. റോളര്‍ ഘടിപ്പിച്ചിരുന്ന ജെ.സി.ബിക്ക് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഒരാഴ്ച്ചയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ഉടമയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇന്നലെ എയര്‍ഹോണുകള്‍ നശിപ്പിച്ചത്.
































