ചിറയിലേക്ക് ബൈക്ക് വീണ് യാത്രക്കാരൻ മരിച്ചു

Advertisement

തൃശൂർ. ചെമ്മാപ്പിള്ളി ശ്രീരാമൻ ചിറയിലേക്ക് ബൈക്ക് വീണ് യാത്രക്കാരൻ മരിച്ചു.അന്തിക്കാട് മഞ്ഞപ്പിത്തം സ്വദേശി മേനോത്തുപ്പറമ്പിൽ വീട്ടിൽ ശങ്കർ (55) ആണ് മരിച്ചത്.

ഇന്നലെ രാത്രി 8.45 ഓടെ തൃപ്രയാർ ഭാഗത്ത് നിന്നും വരികയായിരുന്നു ശങ്കർ. ശ്രീരാമൻ ചിറക്കടുത്തുള്ള കലുങ്കിന് സമീപം വച്ച് ബൈക്ക് ചിറയിലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പുറകെ വന്ന വാഹനങ്ങളിലെ ആളുകൾ അപകടം കണ്ടെങ്കിലും വെള്ളത്തിൽ ശങ്കറിനെ കണ്ടെത്താനായില്ല. ബൈക്ക് മാത്രമാണ് വെള്ളത്തിൽ കിടന്നിരുന്നത്. പിന്നീട് ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്

Advertisement