ശബരിമലയിലെ സ്വർണ്ണക്കൊള്ള , ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Advertisement

കൊച്ചി. ശബരിമലയിലെ സ്വർണ്ണക്കൊള്ള ഹർജി ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. പ്രത്യേക അന്വേഷണസംഘം
ആദ്യ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. അന്വേഷണത്തിന്റെ പുരോഗതിയാണ് റിപ്പോർട്ടിൽ ഉണ്ടാകുക. ദ്വാരപാലകശില്പത്തിലെ സ്വർണ്ണപ്പാളി പുനസ്ഥാപിച്ച കാര്യം ദേവസ്വം ബോർഡും ഹൈക്കോടതി അറിയിക്കും.
അതേ സമയം പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റി യുടെ ചോദ്യം ചെയ്യൽ തുടരും. സന്നിധാനത്ത് നിന്ന് സ്വർണ്ണപ്പാളി കൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയ കേരളത്തിന് പുറത്ത് തെളിവെടുപ്പിന് കൊണ്ടുപോകാനുള്ള നീക്കത്തിലാണ് അന്വേഷണം സംഘം.

Advertisement