ശബരിമല.രാഷ്ട്രപതി ദ്രൗപതി മുറുമു നാളെ ശബരിമല ദർശനം നടത്തും.. രാഷ്ട്രപതിയുടെ സന്ദർശത്തിന്റെ ഭാഗമായി സന്നിധാനത്ത് സുരക്ഷ വർദ്ധിപ്പിച്ചു. സുരക്ഷാ ഒരുക്കങ്ങളുടെ അന്തിമ റിഹേഴ്സൽ ഇന്ന് നടക്കും. സന്നിധാനത്ത് അനധികൃതമായി താമസിക്കുന്ന മുഴുവൻ പേരെയും ഇന്ന് മലയിറക്കും..ബറ്റാലിയൻ എ.ഐ.ജി. അരുള്‍ ബി. കൃഷ്ണ സന്നിധാനത്തും ക്രൈംബ്രാഞ്ച് എസ്.പി. കെ.വി. വേണുഗോപാൽ പമ്പയിലുമാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല വഹിക്കുന്നത്.. അതേസമയം ഇന്ന് 12,000 പേരാണ് ദർശനത്തിന് വെർച്ചൽ വഴി ബുക്ക് ചെയ്തിരിക്കുന്നത്. ഇന്ന് ദർശനത്തെ എത്തുന്ന മുഴുവൻ പേർക്കും അവസരം ഒരുക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.





































