എറണാകുളം ചെറായിയിയിൽ പാചക വാതകത്തിൽ നിന്ന് തീ പടർന്ന് രണ്ട് സ്ത്രീകൾ ക്ക് പൊള്ളലേറ്റു. പള്ളിപ്പുറം പണ്ടാരപറമ്പ് വീട്ടിൽ കമലം, മരുമകൾ അനിത എന്നിവർക്കാണ് പൊള്ളലേറ്റത്.കമലത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനിതയുടെ ദേഹത്ത് തീ പടർന്നത്.അനിതക്ക് 40% പൊള്ളലേറ്റു. ഫയർ ഫോർസ് എത്തിയാണ് ഗ്യാസ് ചോർച്ച തടഞ്ഞത്.വീടിനും കെടുപാട് സംഭവിച്ചു






































