തൃശൂര്‍.കുന്നംകുളം അഞ്ഞൂർ കുന്നത്ത് സിപിഐഎം പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം. ചിറ്റഞ്ഞൂർ സ്വദേശി ബിനീഷിനെയാണ് മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു
ഞായറാഴ്ച രാത്രി 8:30 യായിരുന്നു സംഭവം. കർണാടകയിൽ ജോലിചെയ്യുന്ന ബിനീഷ് മാസത്തിലൊരിക്കലാണ് നാട്ടിലേക്ക് ലീവിന് വരാറുള്ളത്. ഈ സമയത്ത് അഞ്ഞൂർ കുന്നത്തെ സുഹൃത്തുക്കളെ കാണാൻ പോയി തിരിച്ചു വരുന്ന സമയത്താണ് മൂന്നംഗസംഘം ബിനീഷിനെ തടഞ്ഞു നിർത്തി തലയ്ക്കുൾപ്പെടെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. മുഖത്തും തലക്കും കൈക്കും ഉൾപ്പെടെ പരിക്കേറ്റ ബിനീഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
































