ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം, ആരോപണവിധേയരായ ഡി.വൈ.എസ്.പിമാരെ സ്ഥലം മാറ്റി

Advertisement

കോഴിക്കോട്.ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ ആരോപണവിധേയരായ ഡി.വൈ.എസ്.പിമാരെ സ്ഥലം മാറ്റി. പേരാമ്പ്ര,വടകര ഡി.വൈ.എസ്.പിമാരായ ആർ.ഹരിപ്രസാദ്, സുനിൽകുമാർ എന്നിവരെയാണ് സ്ഥലംമാറ്റിയത്. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള സ്ഥലമാറ്റ നടപടി കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന് കോൺഗ്രസ് ആരോപിച്ചു

പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ അതിക്രമത്തിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്ഗ്രസ് സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് ആരോപണ വിധേയരായ ഡിവൈ.എസ്.പിമാരുടെ സ്ഥലമാറ്റം.വടകര ഡി.വൈ.എസ്.പി ആർ ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് എ.സി.പിയായും പേരാമ്പ്ര ഡി.വൈ.എസ്.പി സുനിൽകുമാറിനെ സിറ്റി ക്രൈം ബ്രാഞ്ച് എ.സി.പിയായും നിയമിച്ചു. എന്നാൽ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള സ്ഥലമാറ്റമാണെന്നാണ് ഔദ്യോഗിക വിശദീകരണം.സ്ഥലമാറ്റ നടപടി കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന് കോൺഗ്രസ് ആരോപിച്ചു.


ഷാഫി പറമ്പിൽ എം.പിയാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നും കോൺഗ്രസ് പൊലീസിനെ ഭീഷണിപ്പെടുത്തുകയാണെന്ന് Idf കൺവീനർ ടി.പി രാമകൃഷണൻ ആരോപിച്ചു.


അഞ്ച് ദിവസത്തിനുള്ളിൽ എം.പിയെ മർദിച്ച പൊലീസുകാർക്ക് എതിരെ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് UDF തീരുമാനം.

Advertisement