തിരുവനന്തപുരം .ശമ്പള കുടിശ്ശിക അനുവദിക്കാത്ത അടക്കമുള്ള വിവിധ വിഷയങ്ങൾ ഉയർത്തി സംസ്ഥാനത്തെ ഗവൺമെൻറ് മെഡിക്കൽ കോളജുകളിലെ ഡോക്ടേഴ്സ് ഇന്ന് ഒപി ബഹിഷ്കരിക്കും.പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കാതെ ഇതുവരെ നടത്തിയ അധ്യാപനം നിർത്തിവച്ചുള്ള സമരമുറയിൽ നിന്ന് സർക്കാർ മുഖം തിരിച്ചതിനാലാണ് ഒ പി നിർത്തിവച്ചുള്ള സമരത്തിലേക്ക് കടക്കുന്നതെന്ന് കെജിഎംസിറ്റിഎ. മെഡിക്കൽ കോളേജ് ഒപികളിൽ ജൂനിയർ, പിജി ഡോക്ടർമാരുടെ സേവനം മാത്രമേ ഉണ്ടാവുകയുള്ളൂ.
ലേബർ റൂം , തീവ്രപരിചരണ വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ ഒഴികെയുള്ള മുഴുവൻ ഡ്യൂട്ടിയും ബഹിഷ്കരിക്കാനാണ് തീരുമാനം.കെജിഎംസിറ്റിഎ ഉന്നയിക്കുന്ന ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചില്ലെങ്കിൽ റിലേ അടിസ്ഥാനത്തിൽ ഒപി ബഹിഷ്കരണം തുടരാനാണ് തീരുമാനം. ഒക്ടോബർ 28 നവംബർ 5, 13, 21, 29 എന്ന ക്രമത്തിൽ ഒപി യും ക്ലാസുകളും ബഹിഷ്കരിക്കുമെന്നും അതോടൊപ്പം ചട്ടപ്പടി സമരം ആരംഭിക്കുമെന്നും
കെജിഎംസിറ്റിഎ മുന്നറിയിപ്പ് നൽകി.






































