നെയ്യാറ്റിൻകര. വീട്ടമ്മയുടെ ആത്മഹത്യയ്ക്ക് കാരണം ഡി.സി.സി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിന്റെ ഉപദ്രവമെന്നു വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ്. ലോൺ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നും,ജോസ് ഫ്രാങ്ക്ലിന്റെ നിരന്തരപീഡനം കാരണമാണ് ആത്‍മഹത്യ ചെയ്‌തതെന്നും ആത്‍മഹത്യ കുറിപ്പിൽ പറയുന്നു. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു പ്രതികരിച്ചു ഒഴിഞ്ഞു മാറുകയാണ് കോൺഗ്രസ് നേതൃത്വം.
മരണ ശേഷം മകൻ കാണാൻ സലിത കുമാരിയെഴുതിയ ആത്‍മഹത്യ കുറിപ്പ് വൈകാരികമാണ്.
മോനെ എനിക്കിനി ജീവിക്കണ്ട എന്നാണ് ആത്‍മഹത്യ കുറിപ്പ് തുടങ്ങുന്നത്.ജോസ് ഫ്രാങ്ക്ളിൻ
ജീവിക്കാൻ സമ്മതിക്കില്ലെന്ന് കുറിപ്പിലെ രണ്ടാം വരി.മുട്ടക്കാട് ജങ്ഷനിൽ ബേക്കറി നടത്തിയിരുന്ന
സലിത കുമാരിക്ക് കട ബാധ്യതകൾ ഉണ്ടായിരുന്നു.കടം തീർക്കാൻ ലോൺ ശരിയാക്കുന്നതിന്
വേണ്ടി നെയ്യാറ്റിൻകര തൊഴുക്കലുള്ള ജോസ് ഫ്രാങ്ക്ളിൻറെ ഓഫീസിലെത്തിയപ്പോൾ ലൈംഗികമായി
പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് ആത്മഹത്യ കുറിപ്പിൽ ഉള്ളത്.
പിന്നീട് ലോണിന്റെ ആവശ്യത്തിന് പോകുമ്പോൾ മകനെയും കൂടെ കൂട്ടിയത് പേടി കൊണ്ടാണെന്നും
ആത്‍മഹത്യ കുറിപ്പിൽ പറയുന്നു.ഒരു കൗൺസിലർ എന്ന നിലയിൽ ആവശ്യങ്ങൾക്ക് പോയാൽ
ഇങ്ങനെയാണ്.ഭർത്താവില്ല എന്ന് പറഞ്ഞു ഇങ്ങനെയൊക്കെ ചെയ്യാമോ.അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല.ലോണിന്റെ ആവശ്യം എന്തായി എന്ന് ചോദിച്ചാൽ എപ്പോൾ വരും,ഇറങ്ങി വാ എന്നൊക്കെ
പറയും.ജോസ് ഫ്രാങ്ക്‌ളിനെ കാരണം ജീവിക്കാൻ വയ്യെന്നും,ജീവിതം അവസാനിപ്പിക്കുന്നുവെന്നും
പറഞ്ഞാണ് ആത്മഹത്യ കുറിപ്പ് അവസാനിക്കുന്നത്.ഒന്നരയാഴ്ച്ച കഴിഞ്ഞിട്ടും വിഷയം
ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് കെപിസിസി അധ്യക്ഷന്റെ ഒഴിഞ്ഞു മാറൽ
ഗൗരവമുള്ള വിവരങ്ങൾ പുറത്തു വരുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചു.ജോസ് ഫ്രാങ്ക്ളിന് ഇന്നലെ തിരുവനന്തപുരം ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.ദിവസങ്ങൾ ജോസ് ഫ്രാങ്ക്‌ളിനെ അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യം നേടാൻ അവസരം ഒരുക്കിയെന്ന ആക്ഷേപവും ശക്തമാണ്.
































