ഐ.റ്റി ജീവനക്കാരിയായ പെൺകുട്ടിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

Advertisement

തിരുവനന്തപുരം കഴക്കൂട്ടത്ത് ഐ.റ്റി ജീവനക്കാരിയായ പെൺകുട്ടിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ.തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറെ മധുരയിൽ നിന്നാണ് പിടികൂടിയത്.കസ്റ്റഡിയിലെടുത്ത വാഹനവും പ്രതിയെയും തിരുവനന്തപുരത്തെത്തിച്ചു
തുടർനടപടി സ്വീകരിക്കും.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ തലസ്ഥാന നഗരത്തിലെ സ്വകാര്യ ഹോസ്റ്റലിൽ ഉണ്ടായ സംഭവം വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ബലം പ്രയോഗിച്ചു കീഴ്‌പ്പെടുത്തി പീഡിപ്പിക്കാൻ
ശ്രമിക്കുകയായിരുന്നു.പെൺകുട്ടി പ്രതിരോധിച്ചു ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപെട്ടു.രാവിലെ പൊലീസിന് പരാതി നൽകിയതിന് പിന്നാലെ കഴക്കൂട്ടം എ.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രതിക്കായി ഊർജിതമായ അന്വേഷണം നടത്തി.സംഭവം നടന്ന കെട്ടിടത്തിൽ സിസിടിവി ഉണ്ടായിരുന്നില്ല.
എന്നാൽ തൊട്ടടുത്ത കെട്ടിടങ്ങളിലെ സിസിടിവികൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെക്കുറിച്ചു
വിവരം ലഭിച്ചത്.തമിഴ്നാട്ടിലെ മധുരയിൽ നിന്നും ഇന്ന് രാവിലെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.
ഇയാളുടെ ലോറിയും പോലീസ് കസ്റ്റഡിയിലെത്തിട്ടുണ്ട്.ഇയാൾ സ്ഥിരമായി തിരുവനന്തപുരത്തു
വന്നു പോകുന്നയാളാണെന്നു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇയാൾക്കൊപ്പം മറ്റാരെങ്കിലും ഹോസ്റ്റലിൽ
അതിക്രമിച്ചു കയറിയിരുന്നോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.സംഭവത്തിൽ പരിക്കേറ്റ പെൺകുട്ടി
ചികിത്സയിൽ തുടരുകയാണ്.

Advertisement