ആലപ്പുഴ: ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള സിപിഎം ശ്രമം പാളി. കുട്ടനാട്ടിൽ ഇന്ന് നടക്കുന്ന അച്യുതാനന്ദൻ പുരസ്‌കാര ചടങ്ങിൽ ജി.സുധാകരൻ പങ്കെടുക്കില്ല.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ് സുജാത, ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർ വീട്ടിലെത്തി സുധാകരനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ പരിപാടിയുടെ നോട്ടിസിൽ സുധാകരൻ്റെ പേരുണ്ടായിരുന്നില്ല. അതേസമയം കരുനാഗപ്പള്ളിയിൽ നേരത്തെ തീരുമാനിച്ച മറ്റൊരു പരിപാടിയിൽ സുധാകരൻ പങ്കെടുക്കും.
ഏറെനാളുകൾക്ക് ശേഷമാണ് ജി. സുധാകരനെ പാർട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിച്ചത്. പാർട്ടിയുടെ പോഷക സംഘടനയായ കെഎസ്‌കെടിയുവിന്റെ മുഖമാസിക ‘കർഷക തൊഴിലാളി’ യുടെ വി.എസ് അച്യുതാനന്ദൻ സ്മാരക പുരസ്കാര സമർപ്പണമാണ് പരിപാടി. പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബിയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
































