മുരളീധരൻ്റെ എൻട്രിയോടെ വിശ്വാസ സംരക്ഷണ യാത്രക്ക് പന്തളത്ത് സമാപനം

Advertisement

പത്തനംതിട്ട. കെപിസിസിയുടെ വിശ്വാസ സംരക്ഷണ യാത്രക്ക് പന്തളത്ത് സമാപനം. വേദിയിൽ നേതാക്കൾ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചു. അതൃപ്തികൾക്കിടെ കെ മുരളീധരൻ വേദിയിൽ എത്തിയത് മണിക്കൂറുകൾ വൈകി.

തെരഞ്ഞെടുപ്പ് കാലത്തേക്ക് കടക്കാനിരിക്കെ യുഡിഎഫ് ക്യാമ്പിന് ആവേശം പകർന്നു വിശ്വാസ സംരക്ഷണ റാലി

ശബരിമല സ്വർണ കൊള്ള വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ നേതാക്കൾ ആഞ്ഞടിച്ചു.

പരിപാടിയിലെ രാഷ്ട്രീയ ആകാംഷ കെ മുരളീധരന്റെ വരവായിരുന്നു. കെപിസിസി പുനസംഘടനയിലെ അതൃപ്തി പരസ്യമാക്കിയ കെ മുരളീധരൻ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അഭ്യൂഹം പടർന്നു. വരുമെന്ന് നേതാക്കൾ. കാത്തു കാത്തിരുന്ന് പരിപാടി അഞ്ചു മണിക്കൂർ പിന്നിട്ടു. കസേരകൾ കാലിയായി തുടങ്ങി. രണ്ടാം മണിക്കൂറിൽ രമേശ്‌ ചെന്നിത്തലയും നാലാം മണിക്കൂറിൽ വിഡി സതീശനും വേദി വിട്ടു. ഒടുവിൽ 9.30 യോടെ മുരളീധരന്റെ എൻട്രി.

പുനസംഘടന അതിന്റെ വഴിക്ക് നടക്കട്ടെ എന്നും അതും ഇതും കൂട്ടി കെട്ടേണ്ടെന്നും മാധ്യമങ്ങളോട്.


മുരളീധരന്റെ പ്രസംഗത്തോടെ പരിപാടി ഹരിവരാസനം പാടി അവസാനിപ്പിച്ചു.

Advertisement