പത്തനംതിട്ട.എൽഡിഎഫ് ഭരണത്തിന് കീഴിൽ വിശ്വാസികൾ സുരക്ഷിതരെന്ന് മന്ത്രി വി എൻ വാസവൻ. അന്വേഷണം പ്രഖ്യാപിച്ച ശേഷവും udf സമരം ചെയ്തു.അവരുടെ ലക്ഷ്യം രാഷ്ട്രീയ അട്ടിമറിയെന്നും വാസവൻ..
ശബരിമല സ്വർണ്ണക്കളിയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ചാണ് മന്ത്രി വി എൻ വാസവൻ പത്തനംതിട്ടയിൽ പ്രസംഗിച്ചത്.. സ്വർണ്ണ കവർച്ചയിൽ പ്രതി പട്ടികയിൽ ആരായാലും നിയമത്തിനു മുന്നിൽ കൊണ്ട് വരും.. അന്വേഷണം പ്രഖ്യാപിച്ച ശേഷവും യുഡിഎഫ് സമരം ചെയ്തു. അവരുടെ ലക്ഷ്യം രാഷ്ട്രീയ അട്ടിമറിയെന്നും വാസവൻ
സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തിന് കീഴിൽ വിശ്വാസികൾ സുരക്ഷിതനും അന്വേഷണം തീരും വരെ എല്ലാവരും ഇവിടെ കാണണമെന്നും മന്ത്രി.
ദേവസ്വം ബോർഡ് ഓഫീസുകൾക്ക് നേരെയുള്ള കോൺഗ്രസ് അതിക്രമത്തിനെതിരെ പത്തനംതിട്ടയിൽ എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. വരും ദിവസങ്ങളിലും പ്രാദേശികമായി കൂടുതൽ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാൻ ആണ് പാർട്ടി തീരുമാനം





































