കോണ്‍ഗ്രസില്‍ മഞ്ഞുരുക്കം,പരസ്പരവിശ്വാസം കൂടി സംരക്ഷിച്ച് വിശ്വാസസംരക്ഷണ ജാഥ

Advertisement

പത്തനംതിട്ട. കോൺഗ്രസിൻറെ വിശ്വാസ സംരക്ഷണ ജാഥാ സമാപനത്തിൽ നിന്ന് വിട്ടുനിന്ന മുരളീധരൻ വീണ്ടും പന്തളത്തേക്ക്. കെ.പി.സി.സി പുന:സംഘടനയിൽ നേതൃത്വത്തിനെതിരെ പോർമുഖം തുറന്ന കെ മുരളീധരൻ വഴങ്ങിയത് കെ സി വേണുഗോപാലുമായി നടത്തിയ ചർച്ചയിൽ. 22ന് കെ മുരളീധരന്റെ വീട്ടിലെത്തി പ്രശ്നങ്ങൾ കേൾക്കാമെന്നും വേണുഗോപാൽ ഉറപ്പു നൽകിയിട്ടുണ്ട്. നേതൃത്വത്തിന് നാണക്കേടായി.അതിനിടെ,പുനസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ക്ഷുഭിതനായി


തൃശ്ശൂരിൽ തന്നെ തോൽപ്പിച്ചവരെ കെപിസിസി പട്ടികയിൽ ഉൾപ്പെടുത്തിയതിന്റെ അമർഷം തന്നെയാണ് മുരളീധരന്റെ പൊട്ടിത്തെറിയിലേക്ക് നയിച്ചത്. ജാഥ പന്തളത്ത് സമാപിക്കുമ്പോൾ മുരളീധരൻ ഇല്ലെങ്കിൽ തിരിച്ചടിയാകുമെന്ന് എഐസിസിയും വിലയിരുത്തി. പിന്നാലെ കെസി വേണുഗോപാൽ തന്നെ കെ മുരളീധരനെ ഫോണിൽ ബന്ധപ്പെട്ടു. പന്തളത്തേക്ക് മടങ്ങിവരണം, പ്രശ്നങ്ങൾ നേരിട്ട് കേൾക്കാം, 22ന് കോഴിക്കോട്ട് എത്താം എന്നും കെസിയുടെ ഉറപ്പ്. കെപിസിസി നേതൃത്വത്തിനെതിരായ പരാതികളും പരിഭവങ്ങളും കെ മുരളീധരൻ തുറന്നുപറഞ്ഞു. ഒടുവിൽ തന്നോടൊപ്പമുള്ള നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തൃശ്ശൂരിൽ നിന്ന് റോഡ് മാർഗ്ഗം മുരളീധരൻ പന്തളത്തേക്ക് യാത്ര തിരിക്കുകയായിരുന്നു. ചെങ്ങന്നൂരിൽ നിന്ന് പന്തളത്തേക്കുള്ള യുഡിഎഫ് ജാഥ പുരോഗമിക്കുകയാണ്.പുനസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മാധ്യമങ്ങളോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചു

പുനസംഘടനയിൽ ഇത്രയും തൃപ്തി മുൻപ് ഒരുകാലത്തും ഉണ്ടായിട്ടില്ലെന്ന പരിഹാസമായിരുന്നു കെ.സുധാകരന്.വിശ്വാസ സംരക്ഷണ ജാഥാ സമാപനത്തിനുശേഷം നേതാക്കളുമായി ചർച്ച നടത്താനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനം.

Advertisement