സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

Advertisement

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,995 രൂപയായി. പവന് 1,400 രൂപ കുറഞ്ഞ് 95,960 രൂപയായും കുറഞ്ഞു. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതോടെയാണ് കേരളത്തിലും കുറഞ്ഞത്.
മധ്യേഷ്യ വീണ്ടും സമാധാനത്തിലേക്ക് കടന്നതും റഷ്യ-യുക്രെയ്ൻ‌ യുദ്ധം അവസാനിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങളും വ്യാപാരയുദ്ധത്തിന് തിരശീല താഴ്ത്താനായി ചൈനയും യുഎസും തമ്മിൽ നടത്തുന്ന ചർച്ചാശ്രമങ്ങളും സ്വർണവില കുറയാൻ കാരണമായി.
ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഇന്നലെ ഗ്രാമിന് 305 രൂപ വര്‍ദിച്ച് 12,170 രൂപയായിരുന്നു വില.  പവന് 2,440 രൂപ വര്‍ധിച്ച് 97,360 രൂപയായും ഉയര്‍ന്നിരുന്നു.

Advertisement