പത്തനംതിട്ട: കീഴ്‌വായ്പൂരില്‍ മോഷണശ്രമത്തിനിടെ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ ആശാപ്രവർത്തക ലതാകുമാരി മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ഒമ്പതാം തീയതിയാണ് സംഭവം. ഭീഷണിപ്പെടുത്തി ലതയുടെ സ്വർണ്ണം തട്ടിയെടുത്ത ശേഷം സുമയ്യ ലതയുടെ വീടിന് തീ കൊളുത്തുകയായിരുന്നു. ഓഹരി ട്രേഡിങ്ങിലൂടെ ലക്ഷങ്ങളുടെ നഷ്ടം വന്നതാണ് മോഷണത്തിലേക്ക് നയിച്ചത്. പ്രതി സുമയ്യ റിമാന്‍ഡിലാണ്.കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് സുമയ്യ.
































