ചങ്ങനാശേരി. എൻഎസ്എസ് നേതൃത്വം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെരുന്നയിലെ NSS ആസ്ഥാനത്തേക്ക് പദയാത്രയും മന്നം സമാധിയിൽ പുഷ്‌പാർച്ചനയും നടത്തും .ആലുവ എൻഎസ്എസ് മോചനയാത്രാ കർമ്മസമിതിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം . രാവിലെ 10.30 ന് ചങ്ങനാശ്ശേരി ബസ്സ്റ്റാന്റ് പരിസരത്തു നിന്നാണ് പദയാത്ര ആരംഭിക്കുന്നത്.
ശബരിമലയിൽ ഭക്തർക്ക് എതിരായ നടപടി സ്വീകരിക്കുന്ന സർക്കാരിനെ പിന്തുണച്ച Nss നേതൃത്വത്തിൻ്റെ നിലപാടിനെതിരെയാണ് പ്രതിഷേധം . നിലവില ഭരണസമിതി രാജിവെച്ച് സ്വയം ഒഴിഞ്ഞ് പോകണമെന്നാണ് Nss മോചന യാത്ര കർമ്മ സമിതി ആവശ്യപ്പെടുന്നത് .




































