ദാരുണം,മുട്ടറ മരുതി മലയില്‍ പെണ്‍കുട്ടികള്‍ കയറിയത് മരിക്കാനുറച്ചുതന്നെ

Advertisement

കൊട്ടാരക്കര. മുട്ടറ മരുതിമലയില്‍ പെണ്‍കുട്ടികള്‍ കയറിയത് ആത്മഹത്യചെയ്യാനുറച്ചുതന്നെയെന്ന് വ്യക്തമായി. അപകടകരമായ സ്ഥലത്ത് ഇവര്‍ ഇരിക്കുന്നത് ചിലര്‍ ചിത്രീകരിച്ചിരുന്നു. ചാടി ആത്മഹത്യക്ക് ശ്രമിച്ച് രണ്ട് വിദ്യാര്‍ഥിനികളിൽ ഒരാള്‍ മരിച്ചു.
അടൂര്‍ പെരിങ്ങനാട് സ്വദേശി മീനു (13) ആണ് മരിച്ചത്. സുഹൃത്ത് ശിവര്‍ണ്ണയുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് വൈകിട്ടോടെ വിദ്യാര്‍ഥിനികൾ മുട്ടറ മരുതി മല പാറയ്ക്ക് മുകളില്‍ ഇരിയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.പാറയുടെ അപകടകരമായ ചരിവിൽ ഇരിക്കുന്ന ദൃശ്യം സംശയാസ്‌പദ മായതോടെ ആരോ ചിത്രീകരിക്കുകയും പൂയപ്പള്ളി പോലീസ് സ്റ്റേ ഷനിൽ 5മണിയോടെ അറിയിക്കുകയും ചെയ്തു. ഒരു മണിക്കൂർ കഴിഞ്ഞാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. അപ്പോഴേക്കും കുട്ടികൾ താഴേക്ക് ചാടിയതായിട്ടാണ് വിവരം.
അടൂര്‍ തൃച്ചേന്ദമംഗലം സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇരുവരും. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഇരുവരെയും കാണാതായിരുന്നു. വീട്ടുകാര്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കുകയും മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അടൂര്‍ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് വൈകിട്ട് അഞ്ച് മണിയോടുകൂടിയാണ് ഇരുവരും മുട്ടറ മരുതിമലയില്‍ ഇരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ പൂയപ്പള്ളി പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തുമ്പോഴേക്കും ഇരുവരും താഴേക്ക് ചാടിയിരുന്നു.ഇരുവരെയും നാട്ടുകാർ മിയ്യണ്ണൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ മീനു മരണ പെടുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച് വരുകയാണ്

Advertisement